headerlogo
education

വിദ്യാഭ്യാസം മാനവികതയിലേക്ക് നയിക്കുന്നതാകണം-ഡിഡിഇ

മേപ്പയ്യൂര്‍ ഗവ ഹൈസ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

 വിദ്യാഭ്യാസം മാനവികതയിലേക്ക് നയിക്കുന്നതാകണം-ഡിഡിഇ
avatar image

NDR News

29 Jun 2022 08:07 AM

മേപ്പയ്യൂർ : വിദ്യാഭ്യാസം മാനവികതയിലേക്ക് നയിക്കുന്നതാകണമെന്ന് കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ. മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാഫ് കുടിവെള്ള പദ്ധതി സമർപ്പണവും, 'ഇല' പരിസ്ഥിതി ക്ലബിന്റെ ഗ്രീൻ ബെൽട്ട് പദ്ധതിയും അദ്ദേഹം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ രാജീവൻ പൂർവ അധ്യാപകൻ കൂടിയായ ഡി.ഡി.ഇ മനോജ് കുമാറിനെ മൊമെന്റോ നൽകി സ്വീകരിച്ചു.

       പിടിഎ പ്രസിഡന്റ് കെ.രാജീവൻ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ അന്‍വര്‍ ഷമീം, എച്ച്.എം. കെ. നിഷിദ്, വിഎച്ച്എസി പ്രിൻസിപ്പൽ ടി.കെ പ്രമോദ് കുമാർ, പിടിഎ വൈസ് പ്രസിഡന്റ് ഷബീർ ജന്നത്ത്, എസ്എംസി ചെയർമാൻ എം.എം.ബാബു, സീനിയർ അസിസ്റ്റന്റ് എം.എസ് പുഷ്പജം, സ്റ്റാഫ് സെക്രട്ടറി ഇ.പ്രകാശൻ, എസ്ആർജി കൺവീനർ കെ.പി മിനി, ക്ലബ്ബ് കോർഡിനേറ്റർ വി.പി അബ്ദുൽ ബാരി, കെ സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.

NDR News
29 Jun 2022 08:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents