ഡോ: രാധയെ കാവുന്തറ എ.യു.പി സ്കൂൾ ആരോഗ്യ ക്ലബ് ആദരിച്ചു
ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൻ്റെ ഭാഗമായാണ് ആദരം നൽകിയത്

നടുവണ്ണൂർ: ദേശീയ ഡോക്ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി മൂന്നു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള റിട്ടേയ്ഡ് സിവിൽ സർജൻ ഡോക്ടർ രാധയെ കാവുന്തറ എ.യു.പി സ്കൂളിലെ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ചടങ്ങിൽ അധ്യാപകരായ കെ. ടി. സുലേഖ, ഷർമിള, ഷിജിന സി, ഷാജു വിദ്യാർഥികളായ വൈഗ, നന്ദാകിഷോർ, അദ്നാൻ, വാസിഹ്, ഇഷഫാത്തിമ, അവന്തിക, അവനിക എന്നിവർ പങ്കെടുത്തു.