അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നീന്തൽ പരിശീലനം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. എച്ച്. സുരേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടൂർ: എൻ എൻ കക്കാട് എസ് ജി എച്ച്എസ്എസ് അവിടനല്ലൂരിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് തുടക്കമായി. ഒന്നാം ഘട്ടത്തിൽ എൽപി, യുപി വിദ്യാർത്ഥികൾക്കും രണ്ടാം ഘട്ടത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും പരിശീലനം നൽകും.
പി ടി എ പ്രസിഡണ്ട് സുധീരൻ പിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിജിത്ത് കെ. കെ. മുഖ്യാതിഥി ആയി. എ. സി. മൊയ്തി സ്വാഗതവും ഷാജു ടി. നന്ദിയും പറഞ്ഞു.
അശോകൻ പുത്തൂർ, ഷിജി കെ. കെ, രാജു എം, എന്നിവർ പരിശീലകരായി എത്തി. വിജയ കെ. പി, സരിത ടി, ജെസ്സി വി. പി, ഷിബി എം. ജോസഫ്, ഷീജ കെ, ദിനീഷ് എന്നിവരും രക്ഷാകർതൃ പ്രതിനിധികളും നേതൃത്വം നൽകി.