ബഷീർ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ച് കാവുന്തറ എ.യു.പി. സ്കൂൾ
നൊച്ചാട് എച്ച്.എസ്.എസ് അധ്യാപകൻ നസീർ പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: കാവുന്തറ എ.യു.പി. സ്കൂളിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബഷീർ കഥകളിൽ ജീവിക്കുന്ന കഥാപാത്രങ്ങളെ കുട്ടികൾ വേഷം പകർന്നപ്പോൾ കാഴ്ചക്കാർക്കും നവ്യാനുഭവമായി. പതിപ്പുകളും ചിത്രങ്ങളും കഥാപാത്രങ്ങളുടെ വിശേഷണങ്ങളുമായി കുട്ടികൾ സ്കൂളിലെത്തിയപ്പോൾ അവർക്കത് മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുവാനും അവസരം ലഭിച്ചു.
പരിപാടി നൊച്ചാട് എച്ച്.എസ്.എസ് അധ്യാപകൻ നസീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് സ്ഥാപിച്ച ബഷീർ സ്ക്വയറിനു മുന്നിൽ മാംഗോസ്റ്റിൻ മരം നട്ടു. സ്കൂൾ മാനേജർ എം. ഉണ്ണികൃഷ്ണൻ നായർ, ട്രസ്റ്റ് സെക്രട്ടറി എം. സത്യനാഥൻ, ഹെഡ്മിസ്ട്രസ് കെ. കെ. പ്രസീത, നസീർ, ഷർമിള, സുലേഖ, നിസാർ എന്നിവർ നേതൃത്വം നൽകി.