headerlogo
education

പാത്തുമ്മയും ആടുമെത്തി വേദിയിൽ; ബഷീർ ദിനം വ്യത്യസ്തമായി ആചരിച്ച് പനങ്ങാട് സൗത്ത് എയുപി സ്കൂൾ

ബഷീർ കൃതികളിലെ പതിനൊന്ന് കഥാപാത്രങ്ങളാണ് പുനരാവിഷ്കരിക്കപ്പെട്ടത്

 പാത്തുമ്മയും ആടുമെത്തി വേദിയിൽ; ബഷീർ ദിനം വ്യത്യസ്തമായി ആചരിച്ച് പനങ്ങാട് സൗത്ത് എയുപി സ്കൂൾ
avatar image

NDR News

06 Jul 2022 10:24 PM

ബാലുശ്ശേരി: ബഷീർകൃതികളിലെ കഥാപാത്രങ്ങൾ പുനരവിഷ്‌കരിച്ച് പനങ്ങാട് സൗത്ത് എയുപി സ്കൂൾ. വൈക്കം മുഹമ്മത് ബഷീറിന്റെ രചനകളിലെ 11 കഥാപാത്രങ്ങളാണ് പുനരാവിഷ്കരിക്കപ്പെട്ടത്.

       ബഷീർ - ആത്തിഫ് റംസാൻ, ആനവാരി - ഫസിൻ, എട്ടു കാലി - ശ്രീഹരി, മജീദ് - ബജൽഫർഹാൻ, പൊൻകുരിശ്തോമ - അജയ് കൃഷ്ണ, മണ്ടൻമുത്തപ്പ - ഹരിനന്ദ്, പാത്തുമ്മ - ഫൈഹഉമയ്യ, സാറാമ്മ - ശ്രേയ, സുഹറ-ഖദീജ ഉമ്മുൽഖയർ, നാരായണി - പുണ്യശ്രീ, സൈനബ - ഫാത്തിമഇശൽ എന്നിങ്ങനെ വിദ്യാർഥികളിലൂടെ കഥാപാത്രങ്ങൾ അരങ്ങിലെത്തി. 

       വേദിയിലെത്തിയ, ആടും, പ്ലാവിലയും, മജീദും, പാത്തുമ്മയും, ഗ്രാമഫോണും, ബഷീറും, പേനയും, പുസ്തകവും, കട്ടൻചായയും, ബീഡിയും, തീപ്പെട്ടിയുമെല്ലാം വ്യത്യസ്ഥമായ രംഗാവിഷ്കാരമായി.

NDR News
06 Jul 2022 10:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents