headerlogo
education

വാകയാട് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാവനം പദ്ധതിയ്ക്ക് തുടക്കം

ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ അനിത വി. കെ. ഉദ്ഘാടനം നിർവഹിച്ചു

 വാകയാട് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാവനം പദ്ധതിയ്ക്ക് തുടക്കം
avatar image

NDR news

07 Jul 2022 12:04 PM

നടുവണ്ണൂർ: കേരള വനം വന്യജീവി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 1 മുതൽ 7 വരെ വനമഹോത്സവം 2022 നടക്കുന്നതിന്റെ ഭാഗമായി വാകയാട് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 6 ന് ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ അനിത വി. കെ. നിർവഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. ശശി അധ്യക്ഷത വഹിച്ചു. 

      പ്രിൻസിപ്പൽ ഡോ. ആബിദ പുതുശ്ശേരി സ്വാഗതവും അസിസ്റ്റന്റ് ടീച്ചർ കോഡിനേറ്റർ എൻ. കെ. ഫൈസൽ നന്ദിയും പറഞ്ഞു. സോഷ്യൽ ഫോറസ്റ്ററി കോഴിക്കോട് അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ ജോഷിൽ എം. വനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്കുള്ള ക്ലാസുകളും സംവാദവും നടത്തി. 

      കോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഹരിദാസ്, സ്കൂൾ മാനേജർ ഒ.എം. കൃഷ്ണകുമാർ, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സി. കെ. അശോകൻ മാസ്റ്റർ, എം.പി.ടി.എ ചെയർപേഴ്സൺ ശാന്ത പാവുക്കണ്ടി, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബീന ടി, സ്റ്റാഫ് സെക്രട്ടറി ഷാജിദ് പി. എന്നിവർ സംസാരിച്ചു.

NDR news
07 Jul 2022 12:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents