പനങ്ങാട് സൗത്ത് എ യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
മുൻ അധ്യാപകൻ പി. കെ. മുരളി ഉദ്ഘാടന കർമ്മം നിർവഹിച്ചു

ബാലുശ്ശേരി: പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി മുൻ അധ്യാപകൻ പി. കെ. മുരളി മാന്ത്രിക ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ അധ്യക്ഷനായി.
അധ്യാപകരായ സുജേഷ് മനോജ്, ഉസ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി. സബിത സ്വാഗതവും വിദ്യാരംഗം കൺവീനർ അഷ്മിൽ ഹനാൻ നന്ദിയും പറഞ്ഞു.