ജി എം എൽ പി സ്കൂൾ നടുവണ്ണൂർ അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
റിട്ട : എ ഇ ഒ ടി. അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: നടുവണ്ണൂർ ജി എം എൽ പി സ്കൂളിൽ അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം ചെയ്തു. റിട്ട : എ ഇ ഒ ടി. അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ യു. എം. രമേശൻ അധ്യക്ഷത വഹിച്ചു. കാലിഗ്രാഫറും കാലിക്കറ്റ് യൂണിവേഴ്സിറ്റി പിജി വിദ്യാർഥിയുമായ നഹ്ഷാന പി. ടി. മുഖ്യാതിഥിയായി.
മുബീർ കെ, സനിൽ കെ. എസ്, അൻസില പി, അനഘ കെ എന്നിവർ സംസാരിച്ചു. അലിഫ് അറബിക് ടാലന്റ് എക്സാമിൽ ഫാത്തിമ സഹ്റ ബത്തൂൽ, മുഹമ്മദ് ഫർഹാൻ എം, മുഹമ്മദ് അമീൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിജയികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് കാലിഗ്രഫി പ്രദർശനവും നടന്നു. അലിഫ് അറബിക് ക്ലബ്ബ് ഭാരവാഹികളായി മുഹമ്മദ് ഫർഹാൻ എം, ഹിനാ മറിയം എന്നിവരെ തെരഞ്ഞെടുത്തു.