കാരന്തൂർ മർകസ് ഐ ടി ഐയിൽ സെമിനാർ സംഘടിപ്പിച്ചു
ഓട്ടോബീ ഇലക്ട്രിക്ക് സ്കൂട്ടെർസ് എന്ന കമ്പനിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്
 
                        കുന്നമംഗലം: കാരന്തൂർ മർകസ് ഐ ടി ഐയിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് സീനിയർ വിഭാഗം വിദ്യാർത്ഥികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. മർകസ് ഐ ടി ഐ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി. എം. റഷീദ് സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു.
ഓട്ടോബീ ഇലക്ട്രിക്ക് സ്കൂട്ടെർസ് എന്ന കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഇലക്ട്രിക്കൽ സ്കൂട്ടറുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവയുടെ റിപ്പയറിംഗ്, സർവീസ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. ഐ ടി ഐ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കമ്പനി സ്റ്റാഫ് അംഗങ്ങൾ നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ അബ്ദുറഹ്മാൻ കുട്ടി, ഓട്ടോമൊബൈൽ ട്രേഡിലെ അധ്യാപകർ എന്നിവർ സംബന്ധിച്ചു.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            