പനങ്ങാട് സൗത്ത് എ.യു.പി സ്കൂളിൽ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു
ചിത്രരചനാ മത്സരവും പ്രശ്നോത്തരിയും ചാർട്ട് പ്രദർശനവും സംഘടിപ്പിച്ചു

ബാലുശ്ശേരി: പനങ്ങാട് സൗത്ത് എ.യു.പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപകൻ ആശാ മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ് കോർഡിനേറ്റർ സൂര്യ അധ്യക്ഷത വഹിച്ചു.
എൽപി വിഭാഗത്തിൽ ഒന്നും രണ്ടും ക്ലാസുകളിൽ ആകാശക്കാഴ്ചകൾ എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം നടത്തി. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി ചാന്ദ്രദിന പ്രശ്നോത്തരി മത്സരവും ചാർട്ട് പ്രദർശനവും സംഘടിപ്പിച്ചു. യുപി വിഭാഗത്തിൽ ചാന്ദ്രദിന എക്സിബിഷൻ, പ്രശ്നോത്തരി എന്നിവയും നടത്തി.
കുട്ടികൾ നടത്തിയ ലഘു പരീക്ഷണങ്ങളും സ്റ്റിൽ മോഡലുകളും ഏറെ മികവ് പുലർത്തി. വ്യത്യസ്തവും വിജ്ഞാനപ്രദവുമായ പ്രവർത്തനങ്ങളാണ് കുട്ടികൾ കാഴ്ച വെച്ചത്. സയൻസ് ക്ലബ് കൺവീനറായ ഖദീജ ഉമ്മുൽ ഖൈർ പരിപാടിക്ക് നന്ദി പറഞ്ഞു.