മേപ്പയ്യൂരിൽ ഡി.എൽ.എഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു
മേപ്പയ്യൂർ വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ടി. കെ. പ്രമോദ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ സലഫി ഐ.ടി.ഇ കോളജിൽ ഡി.എൽ.എഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ "പ്രശാന്തിയുടെ സമുദ്രം" എന്ന പേരിൽ ചാന്ദ്രദിന പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. മേപ്പയ്യൂർ വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ടി. കെ. പ്രമോദ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കെ. എം. അക്ഷയയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ അജയ് ആവള, സ്റ്റാഫ് സെക്രട്ടറി ഹമീദ്, അധ്യാപകരായ കെ. സീമ, വി. കെ. സുരേഷ് കുമാർ, സനിഷ, എം. സീന, വിദ്യാർഥികളായ അനുമോദ്, ശിഖ എന്നിവർ സംസാരിച്ചു.
സയൻസ് എക്സിബിഷൻ, ചാർട്ട് പ്രസന്റേഷൻ, ഡോക്യുമെന്ററി പ്രസന്റേഷൻ, ക്വിസ് മത്സരം തുടങ്ങിയവയും ദിനാചരണത്തിന്റെ ഭാഗമായ് നടന്നു. വിളയാട്ടൂർ എളമ്പിലാട് മാപ്പിള യു.പി സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ നിരവധിയാളുകളാണ് സയൻസ് എക്സിബിഷൻ കാണാനായി കോളജ് ക്യാമ്പസിൽ വന്നുചേർന്നത്.