നടുവത്തൂർ സൗത്ത് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു
പ്രശസ്ത കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം നിർവഹിച്ചു

നടുവത്തൂർ: നടുവത്തൂർ സൗത്ത് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും അധ്യാപകനുമായ മോഹനൻ നടുവത്തൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ടി. എം. സുരേഷ് വിദ്യാർത്ഥികൾക്കായി സ്റ്റീൽ ഗ്ലാസുകൾ നൽകി.
പി.ടി.എ പ്രസിഡന്റ് ടി. കെ. വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി. ഉണ്ണികൃഷ്ണൻ, ഒ. കെ. കുമാരൻ, മനോജ് ആർ. കെ, ഇ. വിശ്വനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക പി. ദിവ്യ സ്വാഗതവും വിദ്യാരംഗം കൺവീനർ അമൃത നന്ദിയും പറഞ്ഞു.