headerlogo
education

പ്ലസ്‌വൺ പ്രവേശനം; അപേക്ഷയിലെ തിരുത്തലുകൾ ഇന്ന് വൈകീട്ട് അഞ്ച് വരെ

ആദ്യ അലോട്ട്‌മെന്റ്‌ ആഗസ്‌ത്‌ മൂന്നിന്

 പ്ലസ്‌വൺ പ്രവേശനം; അപേക്ഷയിലെ തിരുത്തലുകൾ ഇന്ന് വൈകീട്ട് അഞ്ച് വരെ
avatar image

NDR News

31 Jul 2022 07:23 AM

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള സമയം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കും. ട്രയൽ അലോട്ട്‌മെന്റ്‌ പ്രകാരമുള്ള തിരുത്തലുകൾക്കും കൂടുതൽ ഓപ്‌ഷനുകൾ നൽകാനുമുള്ള അവസരമാണിത്. 

      ആകെ 4,71,039 വിദ്യാർഥികളാണ് അപേക്ഷിച്ചത്‌. വെള്ളിയാഴ്ച രാവിലെ പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, അപേക്ഷകരും രക്ഷിതാക്കളും വെബ്‌സൈറ്റിൽ ഒന്നിച്ച്‌ പ്രവേശിച്ചതോടെ പലയിടങ്ങളിലും തടസ്സം നേരിട്ടു. സംഭവം ശ്രദ്ധയിൽപെട്ടതോടെ  

http://www.admission.dge.kerala.gov.in

  പോർട്ടലിന്‌ കൂടുതൽ സെർവറുകൾ ഒരുക്കി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. 

      ശനി വൈകിട്ട്‌ വരെ 2,67,326 ലക്ഷം അപേക്ഷകർ ട്രയൽ ലിസ്‌റ്റ്‌ പരിശോധിച്ചു. ഇതിൽ 99,153പേർ തിരുത്തൽ വരുത്തിയിട്ടുണ്ട്. ട്രയൽ അലോട്ട്മെൻ്റ് വഴി 2,42,809 പേരാണ്‌ ഇടം നേടിയിട്ടുള്ളത്‌. ആഗസ്‌ത്‌ മൂന്നിനാണ്‌ ആദ്യ അലോട്ട്‌മെന്റ്‌.

NDR News
31 Jul 2022 07:23 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents