പ്ലസ് വൺ ഒന്നാം അലോട്ട്മെന്റിന്റെ പ്രവേശനം ആഗസ്റ്റ് 5 മുതൽ
ആഗസ്റ്റ് 5 ന് ആരംഭിച്ച് ആഗസ്ത് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിക്കുന്ന രീതിയിലാണ് പ്രവേശനം.

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യഘട്ട ആദ്യ അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും ആഗസ്റ്റ് 5 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 5 ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിലാണ് ഇവ പ്രസിദ്ധീകരിക്കുന്നത്.
ആഗസ്റ്റ് 5 ന് ആരംഭിച്ച് ആഗസ്ത് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിക്കുന്ന രീതിയിലാണ് പ്രവേശനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.