headerlogo
education

തളിർക്കട്ടെ പുതുനാമ്പുകൾ സീഡ്ബോൾ വിതറൽ മേപ്പയൂർ സലഫി ഹയർ സെക്കണ്ടറിയിലും

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു

 തളിർക്കട്ടെ പുതുനാമ്പുകൾ സീഡ്ബോൾ വിതറൽ മേപ്പയൂർ സലഫി ഹയർ സെക്കണ്ടറിയിലും
avatar image

NDR News

02 Aug 2022 06:17 PM

മേപ്പയ്യൂർ: ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സ്കൂളുകളിലെ എന്‍.എസ്.എസ് വളണ്ടിയർമാരുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന "തളിർക്കട്ടെ പുതുനാമ്പുകൾ സീഡ്ബോൾ വിതറൽ" മേപ്പയ്യൂര്‍ സലഫി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. 

       എൻ.എസ്.എസ് ലീഡർ നജാഫാത്തി അധ്യക്ഷയായി. പ്രിൻസിപ്പാൾ മനിധീഷ് ചന്ദ്രൻ, പ്രോഗ്രാം ഓഫീസർ പ്രസീന, സ്റ്റാഫ് സെക്രട്ടറി അനുശ്രീ എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍ ശാക്കിറ സ്വാഗതവും ലീഡർ നിഷാൽ നന്ദിയും പറഞ്ഞു.

NDR News
02 Aug 2022 06:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents