ലോക സ്കാർഫ് ദിനാചരണം സംഘടിപ്പിച്ചു
വ്യത്യസ്ത നിറങ്ങളിലുള്ള സ്കാർഫുകൾ ശേഖരിച്ച് എക്സിബിഷൻ നടത്തി
നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ സ്‌കൗട്ട് പ്രസ്ഥാനത്തിന് തുടക്കമിട്ട ബ്രൗൺസി ക്യാമ്പിന്റെ ഓർമ്മപുതുക്കി ലോക സ്കാർഫ് ദിനം ആചരിച്ചു. അധ്യാപകരെ സ്കാർഫ് അണിയിച്ചും, വ്യത്യസ്ത നിറങ്ങളിലുള്ള സ്കാർഫുകൾ ശേഖരിച്ചും എക്സിബിഷൻ നടത്തിയുമാണ് ദിനാചരണത്തെ സമ്പന്നമാക്കിയത്.
ട്രൂപ്പ് ലീഡർ നവീൻ തേജസ് , കമ്പനി ലീഡർ പവിത്ര, പട്രോൾ ലീഡർമാരായ അമൽ കെ. പി, ദേവനന്ദ ആർ. എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

