കാവുന്തറ എ.യു.പി. സ്കൂളിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു
മത്സരം ആഗസ്റ്റ് 13 ന് രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടക്കും

നടുവണ്ണൂർ: സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തിൻ്റെയും കാവുന്തറ എ.യു.പി. സ്കൂൾ ശതാബ്ദി ആഘോഷത്തിൻ്റെയും ഭാഗമായി പഞ്ചായത്ത്തല പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. മത്സരം 2022 ആഗസ്റ്റ് 13 ന് രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടക്കും.
നടുവണ്ണൂർ പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നും 2 പേരടങ്ങുന്ന 2 ടീമുകൾക്ക് പങ്കെടുക്കാം. സ്കൂളിനെ പ്രതിനിധീകരിച്ചായിരിക്കണം മത്സരത്തിൽ പങ്കെടുക്കേണ്ടത്. 'സ്വാതന്ത്ര്യ സമരം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രശ്നോത്തരി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് പുറമെ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികളുടെ പേരുകൾ ആഗസ്റ്റ് 10 ന് വൈകീട്ട് 4 മണിക്ക് മുമ്പായി താഴെ കൊടുത്ത നമ്പറിൽ അറിയിക്കണം.
9605802832, 9946426990