വെള്ളിയൂർ എ.യു.പി സ്കൂൾ യുദ്ധവിരുദ്ധ റാലി നടത്തി
ഗ്രാമപഞ്ചായത്ത് അംഗം കെ. മധു കൃഷ്ണൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു

നൊച്ചാട്: വെള്ളിയൂർ എ.യു.പി സ്കൂൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്, സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റും സംയുക്തമായി യുദ്ധവിരുദ്ധ സന്ദേശ റാലിയും സംഗമവും നടത്തി. സ്കൂൾ പരിസരത്തു നിന്നും ഗ്രാമപഞ്ചായത്ത് അംഗം കെ. മധു കൃഷ്ണൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
യുദ്ധ വിരുദ്ധ സംഗമം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ ഷിജി കൊട്ടാറക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്, എം. വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം കെ. അമ്പിളി, ലതിക രാജേഷ്, വി. ടി. ബാലൻ, എന്നിവർ പ്രസംഗിച്ചു.
ഹെഡ്മിസ്ട്രസ് എസ്. എസ്. അനിത സ്വാഗതവും കെ. വി. കെ. ഷാഹിന നന്ദിയും പറഞ്ഞു. സി. കെ. ശശി, പി. പി. മുഹമ്മദ് അലി, ടി. കെ. സനിത വി. പി. ഗിരിജ എന്നിവർ നേതൃത്വം നൽകി.