headerlogo
education

സ്കൂളിൽ വച്ച് എട്ടാംക്ലാസ് വിദ്യാർഥിയെ പാമ്പ് കടിച്ചു

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം,മുറിവേറ്റത് കാലിൽ

 സ്കൂളിൽ വച്ച് എട്ടാംക്ലാസ് വിദ്യാർഥിയെ പാമ്പ് കടിച്ചു
avatar image

NDR News

10 Aug 2022 06:13 PM

എരുമപ്പെട്ടി:എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയ്ക്ക് പാമ്പ് കടിയേറ്റു. 8 -ാം ക്ലാസ് വിദ്യാർഥി ആദൂർ കറുപ്പം വീട്ടിൽ അജ്മൽ ഷായ്ക്കാണ് (13) പാമ്പുകടിയേറ്റത്. കാലിൽ മുറിവേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പി ച്ചിരിക്കുകയാണ്. ശാരീരിക അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ലെങ്കിലും കുട്ടിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്.

        ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്കൂൾ കോമ്പൗണ്ടിൽ കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു. ദൂരെയ്ക്ക് തെറിച്ച ബോളെടുക്കാൻ പോയ കുട്ടിയുടെ കാലിലൂടെ പാമ്പിഴഞ്ഞ് കയറുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളാണ് അധ്യാപകരെ വിവരമറിയിച്ചത്

NDR News
10 Aug 2022 06:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents