നടുവണ്ണൂർ വെർച്ചു പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി

നടുവണ്ണൂർ: ഹിരോഷിമ - നാഗസാക്കി ദിനത്തിൽ വെർച്ചു പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞയ്ക്ക് സ്കൂൾ ലീഡർ ഹംദാൻ മിന്ന, സഹല യു. സി, ഫാസ് ഇഹാൻ എന്നിവർ നേതൃത്വം നൽകി.
ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികളും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ റാഫിയ സുൽത്താന, ജംഷീറ, മുഹമ്മദ് സമീൽ, അസിദ, ജസ്ന, പ്രീതി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.