വെള്ളിയൂർ എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
ഹെഡ്മിസ്ട്രസ് എസ്. എസ്. അനിത പതാക ഉയർത്തി

നൊച്ചാട്: വെള്ളിയൂർ എ.യു.പി സ്കൂൾ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വിമോചനത്തിൻ്റെ എഴുപത്തിയഞ്ചാം വർഷികത്തോടനുബന്ധിച്ച് നടന്ന വർണ്ണാഭമായ ഘോഷയാത്രയ്ക്ക് പിടിഎ വൈസ് പ്രസിഡണ്ട് ലതിക നേതൃത്വം നൽകി. സ്കുളിലെ മുഴുവൻ വിദ്യാർത്ഥികളും ഘോഷയാത്രയിൽ അണിനിരന്നു.
ഹെഡ്മിസ്ട്രസ് എസ്. എസ്. അനിത പതാക ഉയർത്തി. വാർഡ് മെമ്പർ കെ. മധുകൃഷ്ണൻ, സ്കൂൾ ലീഡർ മയൂരി ബാപ്ജി നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി യൂണിറ്റുകൾ വിവിധ പരിപാടികൾ ഇതോടനുബന്ധമായി നടത്തി.