നടുവത്തൂർ സൗത്ത് എൽപി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഹെഡ്മിസ്ട്രസ് പി. ദിവ്യ പതാക ഉയർത്തി

നടുവത്തൂർ: ഭാരതത്തിൻ്റെ സ്വാതന്ത്ര്യദിനം നടുവത്തൂർ സൗത്ത് എൽപി സ്കൂൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് പി. ദിവ്യ പതാക ഉയർത്തി.
ഇ. വിശ്വനാഥൻ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. പി.ടി.എ പ്രസിഡണ്ട് ടി. കെ. വിജയൻ, ബി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പിന്നീട് നടന്ന സ്വാതന്ത്ര്യ ദിന റാലിയിൽ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. തുടർന്ന് പായസവിതരണവും നടത്തി.