രാമല്ലൂർ ഗവ: എൽ.പി. സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: രാമല്ലൂർ ഗവ: എൽ.പി. സ്കൂൾ കർഷക ദിനത്തിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു. നടീൽ ഉദ്ഘാടനം നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. എം. കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. സാംസ്കാരിക പ്രവർത്തകൻ രാമചന്ദ്രൻ ചന്ദ്രമന 'ഞാറ്റുവേല' അവതരണം നടത്തി.
നൊച്ചാട് കൃഷിഭവൻ ഓഫീസർ അശ്വതി ഹർഷൻ, കെ. ബഷീർ, യു. കെ. ദാമോദരൻ, യു. കെ. ശശി, സി. ഗംഗാധരൻ, സത്യൻ പ്രയാഗ്, പുഷ്പ പി. ടി. കെ. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. പി.ടി.എ പ്രസിഡണ്ട് കെ. എൻ. സ്വപ്‌നേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ബിന്ദു സ്വാഗതവും നിജില കെ. സി. നന്ദിയും പറഞ്ഞു.