മുതിർന്ന കർഷകരെ ആദരിക്കലും, കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും നടത്തി
വാർഡ് മെമ്പർ സറീന ഒളോറ ചടങ്ങ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂളിൽ പഴയ കാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കർഷകരെ ആദരിക്കലും നടത്തി. വാർഡ് മെമ്പർ സറീന ഒളോറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുതിർന്ന കർഷകനായ കണ്ടം കുന്നുമ്മൽ ഗോപാലൻ, മികച്ച പച്ചക്കറി കർഷകനായ വണ്ണാനകണ്ടി രാജൻ എന്നിവരെ ആദരിച്ചു.
ഇല്ലത്ത് അബ്ദുറഹ്മാന്റെ അധ്യക്ഷത വഹിച്ചു. പക്രൻഹാജി മുറിച്ചാമന, കമ്മന ഇസ്മയിൽ, എൻ.വി സാബിത്ത്, എ. എം. നാസർ, അജ്നാസ് കാരയിൽ, ടി. പി. നീതിരാജ്, പി. പി. ഷബ്ന, എൻ. ഷോളി, നജ്മ, അഷിദ എന്നിവർ സംസാരിച്ചു.