headerlogo
education

കേരള ചരിത്ര ക്വിസ് 2022; കല്ലാനോടും കോടഞ്ചേരിയും ജേതാക്കൾ

ജില്ലാ സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി കെ. രാധാകൃഷണൻ മത്സരം നിയന്ത്രിച്ചു

 കേരള ചരിത്ര ക്വിസ് 2022; കല്ലാനോടും കോടഞ്ചേരിയും ജേതാക്കൾ
avatar image

NDR News

28 Aug 2022 08:22 AM

താമരശ്ശേരി: കേരള സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ തല കേരള ചരിത്ര ക്വിസ് 2022 ബാലുശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ജില്ലാ സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി കെ. രാധാകൃഷണൻ മത്സരം നിയന്ത്രിച്ചു.

       കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിലെ എയ്ഞ്ചൽ മരിയ സിജോ, എയ്ൻ ഫാത്തിമ ഫൈമിൻ എന്നിവർ ഒന്നാം സ്ഥാനവും കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ സോന തെരേസ സാജു, ഇമ്മാനുവേൽ ജോൺ എന്നിവർ രണ്ടാം സ്ഥാനവും കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിലെ ആൻ മെറിൻ അഗസ്റ്റിൻ, അനിറ്റ തെരേസ എന്നിവർ മൂന്നാം സ്ഥാനവും നേടി.   

       താമരശ്ശേരി വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ പ്രമോദ് കെ. വി. നേതൃത്വം നൽകി. സമാപന സമ്മേളനം താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ജി. മനോഹരൻ ഉദ്ഘാടനം ചെയ്തു. ആർക്കൈവ്സ് വകുപ്പ് പ്രതിനിധി സി. നാരായണൻ മുഖ്യാതിഥിയായി പങ്കെടുത്തു. ബാലുശ്ശേരി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപിക പി. സി. ഗീത, എച്ച്.എം ഫോറം എക്സി. അംഗം പി. ഗീത എന്നിവർ സംസാരിച്ചു.

NDR News
28 Aug 2022 08:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents