ജി.എം.എൽ.പി സ്കൂളിന് സൗണ്ട് സിസ്റ്റം കൈമാറി വിദ്യാർഥികളുടെ പ്രിയ ഉഷ ടീച്ചർ
സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് സൗണ്ട് സിസ്റ്റം ഏറ്റുവാങ്ങി

നടുവണ്ണൂർ: നടുവണ്ണൂർ ജി.എം.എൽ.പി സ്കൂളിന് സൗണ്ട് സിസ്റ്റം കൈമാറി ഉഷ ടീച്ചർ. സ്കൂളിൽ നിന്നും വിരമിച്ച, വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപികയാണ് സ്കൂളിന് ആവശ്യമായ മുഴുവൻ സൗണ്ട് സിസ്റ്റവും സ്കൂളിന് സമർപ്പിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് സൗണ്ട് സിസ്റ്റം ഏറ്റുവാങ്ങി. ചടങ്ങിൽ പ്രധാനാധ്യാപകൻ രമേശൻ, മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെ പ്രിയങ്കരിയായ ടീച്ചർ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ബാബു മാസ്റ്ററുടെ ഭാര്യയാണ്. ക്ലാസ്സ് റൂമുകളിലേക്കും സ്ക്കൂൾ സ്റ്റേജിലേക്കും ആവശ്യമായ മുഴുവൻ സ്പീക്കറുകളും, ടർണറും അടങ്ങിയ സൗണ്ട് സിസ്റ്റം ഉപകരണങ്ങളാണ് ടീച്ചർ സ്കൂളിന് സംഭാവന നൽകിയത്.