വയോജന മന്ദിരത്തിൽ ഓണസദ്യ ഒരുക്കി എൻഎസ്എസ് വളണ്ടിയർമാർ
പിടിഎ പ്രസിഡന്റ് അഡ്വ: വി. പി. രാഹുലൻ ഫ്ലാഗ് ഓഫ് ചെയ്തു

വടകര: മേപ്പയിൽ ഗവ: സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ സ്നേഹസ്പർശം എന്ന പേരിൽ കോഴിക്കോട് മണാശ്ശേരിയിലെ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള വയോജന മന്ദിരത്തിലെ അന്തേവാസികൾക്ക് ഓണസദ്യ ഒരുക്കി. ഓണയാത്ര പിടിഎ പ്രസിഡന്റ് അഡ്വ: വി. പി. രാഹുലൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഉത്രാട ദിനത്തിൽ ഓണസദ്യ ഒരുക്കിയും പൂക്കളം തീർത്തും കേക്ക് മുറിച്ചും അധ്യാപകരും വിദ്യാർത്ഥികളും അവർക്കൊപ്പം സന്തോഷം പങ്കു വച്ചു. സബിൻ, ഗൗതം അജയ്, അക്ഷയ്, ഹരിനന്ദന പി. എസ്, നേഹ നൂറിൻ, ദേവിക നാരായണൻ എന്നീ വളണ്ടിയർമാർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ഷിജിത് കുമാർ, രജില കെ. ടി. കെ, ദിനേശൻ സി. ജി. എന്നിവർ നേതൃത്വം നൽകി.