ഹെവൻസ് പ്രീ സ്കൂളിൽ ഗ്രാൻ്റ് പാരൻ്റ്സ് ഡേ സംഘടിപ്പിച്ചു
റിട്ട: എ.ഇ.ഒ അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ഹെവൻസ് പ്രീ സ്കൂൾ പേരാമ്പ്ര ഗ്രാൻ്റ് പാരൻ്റ് ഡേ സംഘടിപ്പിച്ചു. പഴയതലമുറയും പുതുതലമുറയും സംഗമിച്ച ഗ്രാന്റ് പരന്റ്സ് ഡെ വേറിട്ട അനുഭവമായി. റിട്ട: എ.ഇ.ഒ അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെവൻസ് പ്രീ സ്കൂൾ പ്രിൻസിപ്പൽ നജ്മ യു. അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റ് ശംസീർ കെ, എം.പി.ടി.എ പ്രസിഡണ്ട് സഹല പച്ചിലേരി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വി. പി. ഇബ്രാഹിം, അസ്മ എലങ്കമൽ, റുഖിയ, മുഹമ്മദ് മലർവാടി എന്നിവർ അനുഭവം പങ്ക് വെച്ചു.
കുഞ്ഞു മക്കളുടെ ഗ്രാൻപാരന്റ്സിനുള്ള ഗിഫ്റ്റ് കൈമാറി. ഹാജറയുടെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ കൺവീനർ റൈഹാനത്ത് സ്വാഗതവും ആനിസ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.