കായണ്ണ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
പി.ടി.എ പ്രസിഡന്റ് ഇ. സി. സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു

കായണ്ണ: കായണ്ണ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ക്ലാസ് പി.ടി.എയുടെ ഭാഗമായി രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഇ. സി. സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ജമീല ക്ലാസ് നയിച്ചു.
പ്രിൻസിപ്പാൾ ഇ. കെ. ഷാമിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, എ. കെ. സചിത്രൻ, വി. കെ. സരിത, ടി. ഭവിത, യു. അർച്ചന, സി. അഭിഷ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ടി. ആർ. ബിനോയ് സ്വാഗതവും കെ. ജി. ഷിനു രാജ് നന്ദിയും പറഞ്ഞു.