headerlogo
education

വടകര സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ദിനം ആചരിച്ചു

വടകര മുൻസിപ്പൽ കൗൺസിലർ പി. പി. ലീബ ദിനാചരണം ഉദ്ഘാടനം ചെയ്തു

 വടകര സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ദിനം ആചരിച്ചു
avatar image

NDR News

25 Sep 2022 07:09 PM

വടകര: വടകര സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് എൻഎസ്എസ് സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. വടകര മുൻസിപ്പൽ കൗൺസിലർ പി. പി. ലീബ ദിനാചരണം ഉദ്ഘാടനം ചെയ്തു. 2022 ആഗസ്റ്റ് 12 മുതൽ 18 വരെ സ്കൂളിൽ നടന്ന സ്വാതന്ത്ര്യാമൃതം 2022 സപ്തദിന ക്യാമ്പിന്റെ ഭാഗമായി ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെ അടിസ്ഥാനമാക്കി വളണ്ടിയർമാർ ഒരുക്കിയ ഫ്രീഡം വാളിന്റെ അനാച്ഛാദന കർമ്മവും കൗൺസിലർ നിർവഹിച്ചു. 

       ദിനാചരണത്തിന് ഭാഗമായി വിദ്യാർഥികൾ റാലി സംഘടിപ്പിക്കുകയും കേക്ക് മുറിച്ച് മധുരം പങ്കിടുകയും ചെയ്തു. ചടങ്ങിൽ സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ. ബേബി അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി. കെ. ഷിജിത് കുമാർ സ്വാഗതവും എൻഎസ്എസ് വളണ്ടിയർ നേഹ നൂറിൻ നന്ദിയും പറഞ്ഞു. 

       അധ്യാപകരായ ഇബ്രായി വി. കെ, റീഷ പി, നീതു സുനിൽ, സുസ്മിത എൻ. പി, വളണ്ടിയർമാരായ ഹരിനന്ദന പി, ആദിത്യൻ കെ. ടി. കെ, അലൻ വി. പി. എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

NDR News
25 Sep 2022 07:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents