headerlogo
education

കായണ്ണ ഹയർ സെക്കൻഡറിയിൽ എൻ എസ് എസ് ദിനാചരണവും ഫ്രീഡം വാൾ സമർപ്പണവും

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശശി ഉദ്ഘാടനം നിർവഹിച്ചു

 കായണ്ണ ഹയർ സെക്കൻഡറിയിൽ എൻ എസ് എസ് ദിനാചരണവും ഫ്രീഡം വാൾ സമർപ്പണവും
avatar image

NDR News

27 Sep 2022 11:04 AM

കായണ്ണ: കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ എൻ എസ് എസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനവും സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി തീർത്ത ഫ്രീഡം വോൾ സമർപ്പണവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശശി നിർവഹിച്ചു.

       സ്കൂൾ പ്രിൻസിപ്പാൾ ഇ. കെ. ഷാമിനി അധ്യക്ഷയായി. കേരള സർക്കാർ ജീവകാരുണ്യ പദ്ധതി വീകെയറിൻ്റെ യൂണിറ്റ്തല പ്രഖ്യാപനം ഗ്രാമപഞ്ചായത്തംഗം കെ. വി. ബിൻഷ നടത്തി. സ്കൂൾ വികസന സമിതി കൺവീനറും ഗ്രാമപഞ്ചായത്ത് അംഗവുമായ പി. കെ. ഷിജു ഉപഹാര സമർപ്പണം നടത്തി. ഗ്രാമ പഞ്ചായത്തംഗം ജയപ്രകാശ് കായണ്ണ ക്യാമ്പ് മാഗസീൻ പ്രകാശനം ചെയ്തു. 

       ഹെഡ് മാസ്റ്റർ കെ. വി. പ്രമോദ്, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഡോ: എം. എം സുബീഷ്, പി. ടി. എ എക്സിക്യൂട്ടിവ് അംഗം ബീന, സചിത്രൻ പേരാമ്പ്ര, കെ. ജി. ഷീനുരാജ്, സിബി അലക്സ്, ടി. ആർ. ബിനോയ്, ടി. ഭവിത, അർ. ഗായത്രി, അനുസ്മിയ ബാബു എന്നിവർ സംസാരിച്ചു.

NDR News
27 Sep 2022 11:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents