'വായനാ ചങ്ങാത്തം ' അധ്യാപക പരിശീലനവുമായി പന്തലായനി ബി ആർ സി
പ്രമുഖ ചിത്രകാരനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ യു.കെ.രാഘവൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: എൽ പി സ്കൂൾ അധ്യാപകർക്കുള്ള 'വായനാ ചങ്ങാത്തം' ബി ആർ സി തല പരിശീലനം കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. പ്രമുഖ ചിത്രകാരനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ യു.കെ.രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ചന്ദ്രമതി ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പന്തലായനി ബി ആർ സി പരിധിയിലെ വിവിധ ക്ലസ്റ്ററുകളിൽ നിന്നായി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. ചടങ്ങിൽ ബി ആർ സി ട്രെയിനർ മുഹമ്മദ് അഷറഫ് എം.കെ. സ്വാഗതവും അനീഷൻ മാസ്റ്റർ നന്ദിയും പറഞ്ഞു.