ലഹരി മുക്ത കേരളം, അധ്യാപക പരിവർത്തന പരിപാടി സംഘടിപ്പിച്ചു
അത്തോളി പോലീസ് സർക്കിളിലെ സി.ഐ. ജിതേഷ് ഉദ്ഘാടനം നിർവഹിച്ചു

അത്തോളി: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയുടെയും ആഭിമുഖ്യത്തിൽ കേരള സർക്കാറിന്റെ ലഹരിമുക്ത കേരളം എന്ന ക്യാംപെയിന്റെ ഭാഗമായി അധ്യാപക പരിശീലനം നടത്തി. പന്തലായനി ബി.ആർ.സിയുടെ നേതൃത്വത്തിൽ വേളൂർ ക്ലസ്റ്ററിലെ അധ്യാപകർക്ക് ജി.എം.യു.പി. സ്കൂൾ വേളൂരിൽ വെച്ച് നടന്ന പരിശീലന പരിപാടി അത്തോളി പോലീസ് സർക്കിളിലെ സി.ഐ. ജിതേഷ് ഉദ്ഘാടനം ചെയ്തു.
അത്തോളി വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഫൈസൽ കെ. പി. അധ്യക്ഷത വഹിച്ചു. ബി.ആർ.സി പന്തലായനി ബി.പി.സി. യൂസഫ് നടുവണ്ണൂർ സ്വാഗതം പറഞ്ഞു. ബാലുശ്ശേരി എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ റഷീദ് പി. വിഷയാവതരണം നടത്തി. വേളൂർ ജി.എം.യു.പി.എസ് പി.ടി.എ.പ്രസിഡണ്ട് വി. എം. മനോജ് കുമാർ, എച്ച്.എം.ഫോറം കൺവീനർ ഷാജി എൻ. ബലറാം, അജിതകുമാരി (എച്ച്.എം.ജി.വി.എച്ച്.എസ് അത്തോളി) എന്നിവർ സംസാരിച്ചു.
എൽ.പി,യു.പി. ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിൽ റിയാസ്, ദീപേഷ് ടി, രസിത പി, അബിത, കെ. ഉണ്ണികൃഷ്ണൻ, റഷീദ്, സിൽജ, അനൂദ, സിന്ധു, സി. കെ. റജീന, ശ്യാംജിത്ത്, ജയ്കിഷ് എന്നിവർ ക്ലാസെടുത്തു. ബി.ആർ.സി ട്രെയിനർ ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.