headerlogo
education

ലഹരിക്കെതിരെ കവചിതവലയം തീർത്ത് പാലോറ ഹയർ സെക്കണ്ടറി

എ.എസ്.ഐ. സുരേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു

 ലഹരിക്കെതിരെ കവചിതവലയം തീർത്ത് പാലോറ ഹയർ സെക്കണ്ടറി
avatar image

NDR News

28 Sep 2022 08:22 PM

പാലോറ: ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ രക്ഷിതാക്കളും കുട്ടികളും ചേർന്ന് കവചിതവലയം തീർത്തു. സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. രക്ഷിതാക്കളും കുട്ടികളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.

        അത്തോളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സുരേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.പി. ദിനേശൻ അധ്യക്ഷത വഹിച്ചു. കെ. എൻ. രാധിക, കെ. പ്രഭീഷ് കുമാർ, സി. കെ. രാധാകൃഷ്ണൻ, സിന്ധു പി. എന്നിവർ സംസാരിച്ചു. ഒക്ടോബർ 2 മുതൽ വിപുലമായ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളാണ് സ്കൂൾ ആസൂത്രണം ചെയ്തത്.

NDR News
28 Sep 2022 08:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents