headerlogo
education

പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ്: അപേക്ഷ ഇന്ന് മുതൽ

മെരിറ്റ്,സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം

 പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ്: അപേക്ഷ  ഇന്ന് മുതൽ
avatar image

NDR News

28 Sep 2022 05:24 PM

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ, കോമ്പിനേഷൻ മാറാൻ അവസരം ഇന്ന് മുതൽ . ഇതിനുള്ള വേക്കൻസി ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രസിദ്ധീകരിക്കും മെന്ന് ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്നറിയിച്ചു. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ, സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം വുന്നതാണ്

     ഉച്ചയ്ക്ക് 1 മുതൽ നാളെ വൈകിട്ട് 4 വരെ അപേക്ഷ നൽകാനുള്ള സമയം. ജില്ലാ/ജില്ലാന്തര സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, പഠിക്കുന്ന സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന് കാൻഡിഡേറ്റ് ലോഗിനിലെ *“Apply for School/Combination Transfer”* എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

 

 

NDR News
28 Sep 2022 05:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents