കൗതുക കരസ്പർശവുമായി പനങ്ങാട് സൗത്തിലെ കുട്ടിശാസ്ത്രജ്ഞന്മാർ
പ്രധാനാധ്യാപകൻ ആശാ മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: പനങ്ങാട് സൗത്ത്എ യുപി സ്കൂളിൽ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ആശാ മോഹൻ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
എസ്. ആർ.ജി കൺവീനർ കെ. സമീറ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അധ്യാപകരായ കെ. ഉസ്മാൻ, പി. കെ. മനോജ് കുമാർ, എൻ. റഷീദ്, പി. സബിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കുട്ടികളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ടും പരിപാടി ശ്രദ്ധേയമായി. ശാസ്ത്ര അധ്യാപിക എസ്. സൂര്യ സ്വാഗതവും എ. കെ. ശ്രീഷ നന്ദിയും പറഞ്ഞു.