അത്തോളി ഹൈസ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി
നീല ഓംമ്നി വാനിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്
അത്തോളി : അത്തോളി ഗവ.ഹൈസ്കൂൾ വിദ്യാർത്ഥിയായ ഒമ്പതാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. നീല ഒമ്നി വാനിലെത്തിയ മൂന്നംഗ സംഘമാണ് കഴിഞ്ഞ ദിവസം രാവിലെ വിദ്യാർഥിയെ വാനിൽ കയറ്റി തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. രാവിലെ ഏഴ് മണിയോടെ ട്യൂഷന് പോകുമ്പോഴാണ് സംഭവം.
വഴി ചോദിച്ചാണത്രേ സംഘം കുട്ടിയെ അടുത്തേക്ക് വിളിച്ചത്. എന്നാൽ കുട്ടി സംഘാംഗത്തിന്റെ കയ്യിൽ കടിച്ചു കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. അത്തോളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാറിന്റെ മകനാണ് കുട്ടി .
അത്തോളി ഗവ.ഹൈസ്കൂൾ വിദ്യാർഥിയാണ്. പോലീസിൽ അറിയിച്ചെങ്കിലും പരാതിക്കാർ തന്നെ സമീപത്തെ സിസി ടിവികൾ നോക്കാനാണ് എസ്എച്ച്ഒ പറഞ്ഞതെന്ന് സന്ദീപ് കുമാർ ആരോപിച്ചു. എന്തായാലും സംഭവം പരിസരത്തെ വിദ്യാർത്ഥികളിലും രക്ഷി താക്കളിലും ആശങ്ക ഉയർത്തിയിരിക്കുകയാണ്

