കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രാത്സവ ലോഗോ പ്രകാശനം ചെയ്തു
ലോഗോ രൂപകൽപ്പന ചെയ്തത് പാലോറ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ പി. സതീഷ് കുമാർ

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രാത്സവ ലോഗോ പ്രകാശനം ചെയ്തു. കെ. കെ. രമ എംഎൽഎ പ്രകാശന കർമ്മം നിർവഹിച്ചു. ഉള്ളിയേരി, പാലോറ ഹയർ സെക്കണ്ടറി സ്ക്കൂൾ ചിത്രകലാധ്യാപകൻ പി. സതീഷ് കുമാർ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്.
ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയ മേളകളും വൊക്കേഷണൽ എക്സ്പോയും ഒക്ടോബർ 20, 21, 22 തീയതികളിൽ നടക്കും. നന്മണ്ട ഹയർ സെക്കൻ്ററി സ്കൂൾ, കോക്കല്ലൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ, നന്മണ്ട സരസ്വതി വിദ്യാ മന്ദിർ എന്നിവിടങ്ങളിലാണ് വിവിധ മേളകൾ നടക്കുന്നത്.