headerlogo
education

"തിക്കല്ല മതിലേ ചാരല്ല മതിലേ" നാറാത്ത് സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം

പൂർവ്വാദ്ധ്യാപകരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു

avatar image

NDR news

16 Oct 2022 09:41 PM

ഉള്ളിയേരി: ഉള്ളിയേരി നാറാത്ത് യുപി സ്കൂളിൽ നാലു പതിറ്റാണ്ട് മുമ്പ് ഒന്നാം ക്ലാസില്‍ ആദ്യക്ഷരം കുറിച്ചവര്‍ ഒത്തുചേര്‍ന്നു. നാറാത്ത് നാരായണന്‍മാസ്റ്റര്‍ മെമ്മോറിയില്‍ എ യു പി സ്‌കൂളിലെ 1979 ജൂണിലെ ഒന്നാംക്ലാസ് ബാച്ച് ആണ് 40 വർഷത്തിനുശേഷം വീണ്ടും ക്ലാസ് റൂമിൽ ഒത്തുചേർന്നത്. ഉള്ളിയേരി ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 പേരായിരുന്നു അന്ന് രണ്ടു ക്ലാസുകളിലായി ഉണ്ടായിരുന്നത്.എല്‍ പി ക്ലാസുവരെ മാത്രമാണ് അന്ന് ഇവിടെ പ്രവർത്തിച്ചത്. 

       പിൽക്കാലത്ത് ജീവിതത്തിൻറെ പല വഴികളിലേക്ക് വേർ പിരിഞ്ഞു പോയവരാണ് ഇപ്പോൾ വാട്‌സാപ്പ് ഗ്രപ്പ് വഴി ഒന്നിക്കുകയും സംഗമിക്കുകയും ചെയ്തത്. അന്ന് നാലാം ക്ലാസില്‍ നിന്നു പിരിഞ്ഞ ശേഷം ആദ്യം കാണുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. 'തിക്കല്ലമതിലേ... ചാരല്ലമതിലേ...' എന്ന ഗൃഹാതുരത്വമൂറുന്ന പേരില്‍ നടത്തിയ സംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം ബാലരാമന്‍ ഉദ്ഘാടനം ചെയ്തു.

        സ്കൂളിലെ പഴയകാല അധ്യാപകരായിരുന്ന ടി കെ ചോയിക്കുട്ടി മാസ്റ്റര്‍, സരസ്വതി ടീച്ചര്‍, വി വിജയകുമാര്‍, കെ ടി മൊയ്തി, പി ഗോപാലന്‍ മാസ്റ്റര്‍ എന്നിവരെ ശിഷ്യന്മാർ ആദരിച്ചു. പൂർവ്വ അധ്യാപകൻ കൂടിയായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം ബാലരാമന്‍ അധ്യാപകരെ പൊന്നാട അണിയിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഗഫൂര്‍, സുഹറ ടീച്ചര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പങ്കെടുത്തവരെല്ലാം നാലു പതിറ്റാണ്ടു മുമ്പത്തെ സ്‌കൂള്‍ അനുഭവങ്ങള്‍ പങ്കിട്ടു. എം ബിജുശങ്കര്‍ അധ്യക്ഷത വഹിച്ചു. പി മുഹമ്മദ് സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു.

 

 

 

 

 

NDR news
16 Oct 2022 09:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents