headerlogo
education

ലഹരിക്കെതിരെ പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ സർഗ്ഗ ലഹരി

നോ ടു ഡ്രഗ്സ് എന്ന പ്ലക്കാടുയർത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി

 ലഹരിക്കെതിരെ പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ സർഗ്ഗ ലഹരി
avatar image

NDR News

17 Oct 2022 01:33 PM

പാലോറ: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ സർഗ്ഗ ലഹരി സംഘടിപ്പിച്ചു. മദ്യം, മയക്കുമരുന്ന്, പുകയില, പാൻ മസാല, ആധുനിക ലഹരി വസ്തുക്കൾ എന്നിവയിലേക്ക് വഴി മാറുന്ന കൗമാരത്തെ തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 

       ക്ലാസ്സടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളുമായി സർഗ്ഗ ലഹരിയിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നോ ടു ഡ്രഗ്സ് എന്ന പ്ലക്കാടുയർത്തി ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. 

       പ്രിൻസിപ്പാൾ ടി. പി. ദിനേശൻ, ഹെഡ് മാസ്റ്റർ കെ. കെ. സത്യേന്ദ്രൻ, എൻ.എസ്.എസ്. ജില്ലാ കോ-ഓഡിനേറ്റർ എസ്. ശ്രീ ചിത്ത്, പി.ടി.എ പ്രസിഡന്റ് ടി. എം. സത്യൻ, പി. കെ. സതീഷ്കുമാർ, തുടങ്ങിയവർ നേതൃത്വം നല്കി.

NDR News
17 Oct 2022 01:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents