എൽ.എസ്.എസ് - യു.എസ്.എസ് പരീക്ഷയിൽ നടുവണ്ണൂർ ജി.എച്ച്.എസ്.എസ് സബ് ജില്ലയിൽ ഒന്നാമത്
വിജയികളെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു

നടുവണ്ണൂർ: എൽ.എസ്.എസ് - യു.എസ്.എസ് പരീക്ഷകളിൽ വിജയക്കൊടിയേന്തി നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. എൽ.എസ്.എസ് പരീക്ഷയിൽ 15 കുട്ടികളെയും യു.എസ്.എസ് പരീക്ഷയിൽ 16 കുട്ടികളെയും വിജയിപ്പിച്ചാണ് സ്കൂൾ പേരാമ്പ്ര സബ്ജില്ലയിൽ ഒന്നാമതെത്തിയത്.
അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനങ്ങളും, ഗൃഹസന്ദർശനങ്ങളും നിശാക്യാമ്പുകളുമാണ് വിജയത്തിന് തുണയായത്. വിജയികളെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. പ്രധാനാധ്യാപകൻ മോഹനൻ പാഞ്ചേരി ഉദ്ഘാടനം ചെയ്തു. റീനാകുമാരി അധ്യക്ഷത വഹിച്ചു.
അധ്യാപകരായ പി. ഷീബ, പി. സി. നിർമല, കെ. രാധ, കെ. ഷൈജു, എം. കെ. രാകേഷ്, എ. കെ.സുരേഷ് ബാബു, വി. സി. സാജിദ്, എം. പി. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.