വയലാർ സമൃതിയിൽ നടുവണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ
പ്രശസ്ത സംഗീത സംവിധായകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സുനിൽ കുമാർ തിരുവങ്ങൂർ ഉദ്ഘാടനം നിർവഹിച്ചു
നടുവണ്ണൂർ: നടുവണ്ണൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി. പ്രശസ്ത സംഗീത സംവിധായകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സുനിൽ കുമാർ തിരുവങ്ങൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
വയലാർ കവിതകളിലെ വൈവിധ്യങ്ങൾ എന്ന വിഷയത്തിൽ എ. കെ. സുരേഷ് ബാബു പ്രഭാഷണം നടത്തി. എച്ച്.എം. ഇൻചാർജ്ജ് എം. റീനാ കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വി. സി. സാജിദ് നൊച്ചാട്, ഷീബ. പി, ആതിര എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി മഴവിൽ കലാ കൂട്ടായ്മയുടെ സംഗീത വിഭാഗമായ മഴവിൽ ലയത്തിൻ്റെ ആഭിമുഖ്യത്തിൽ വയലാർ കവിതകളും ഗാനങ്ങളും കോർത്തിണക്കിയ വയലാർ സ്മൃതിയും അവതരിപ്പിച്ചു. മഴവിൽ കോഡിനേറ്റർ രാജീവൻ കെ. സി. സ്വാഗതവും, റീന പി. എം. നന്ദിയും പറഞ്ഞു.

