മേലടി സബ് ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
പ്രശസ്ത ഗായകൻ അജയ് ഗോപാൽ പ്രകാശന കർമ്മം നിർവ്വഹിച്ചു

മേപ്പയ്യൂർ: നവംബർ 16 മുതൽ 19 വരെ മേപ്പയ്യൂരിൽ നടക്കുന്ന മേലടി സബ് ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം പ്രശസ്ത ഗായകൻ അജയ് ഗോപാൽ നിർവ്വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. പി. ശോഭ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ, ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രശാന്ത്, പി.ടി.എ പ്രസിഡൻ്റ് കെ. രാജീവൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷബീർ ജന്നത്ത്, വി. മുജീബ്, പ്രിൻസിപ്പൽ സക്കീർ മനക്കൽ, അഫ്സ, നിഷിത്, പബ്ലിസിറ്റി കൺവീനർ സുഭാഷ് സമത, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ പ്രമോദ് കുമാർ എന്നിവർ പ്രസംഗിച്ചു.