മുങ്ങിക്കപ്പലിൻ്റെ പ്രവർത്തന തത്വം വിശദീകരിച്ച് സംസ്ഥാന ശാസ്ത്ര മേളയിൽ തിളങ്ങി നടുവണ്ണൂർ സ്കൂൾ വിദ്യാർത്ഥികൾ
ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ആമിന ലനികയും, ഇഷ മർവയുമാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്

നടുവണ്ണൂർ: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ മുങ്ങിക്കപ്പലിൻ്റെ പ്രവർത്തന തത്വം വിശദീകരിച്ച് മികച്ച വിജയം കരസ്ഥമാക്കിയിരിക്കുകയാണ് നടുവണ്ണൂർ ജി.എച്ച്.എസ്സ്.എസ്സ് വിദ്യാർത്ഥികളായ ആമിന ലനികയും, ഇഷ മർവയും. ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റിലാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്.
ഒരു വസ്തുവിൻ്റെ ബോയൻസിയുമായി ബന്ധപ്പെട്ട അഞ്ച് പരീക്ഷണങ്ങളാണ് ജി.എച്ച്.എസ്സ്.എസ്സ് നടുവണ്ണൂരിലെ ഒൻപതാംതരം വിദ്യാർത്ഥിനികളായ ഇവർ അവതരിപ്പിച്ചത്. മുങ്ങിക്കപ്പലിൻ്റെ പ്രവർത്തനതത്വം, വെള്ളത്തിൽ വീണു മരിച്ചയാൾ കുറച്ച് സമയത്തിന് ശേഷം പൊങ്ങിവരാനുള്ള കാരണത്തിന് പിന്നിലെ തത്വം, ഒരു വസ്തുവിൻ്റെ വ്യാപ്തവും അതിൽ അനുഭവപ്പെടുന്ന ബോയൻസിയും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന പരീക്ഷണം എന്നിങ്ങനെ അഞ്ച് പരീക്ഷണങ്ങളാണ് ഇവർ അവതരിപ്പിച്ചത്.