അംഗൻവാടികളിൽ ശിശുദിനം ആഘോഷിച്ച് എൻഎസ്എസ് വളണ്ടിയർമാർ
വടകര ഗവ: സംസ്കൃതം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളാണ് വ്യത്യസ്തമായി ശിശുദിനം ആഘോഷിച്ചത്
വടകര: വടകര ഗവ: സംസ്കൃതം ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. പുതിയാപ്പ് ആൽഫ അംഗൻവാടിയിലും, കീഴത്താൻകണ്ടി അംഗൻവാടിയിലും ആണ് ശിശുദിനാഘോഷം സംഘടിപ്പിച്ചത്.
എൻഎസ്എസ് വളണ്ടിയർമാർ അംഗൻവാടിയിലെ കുട്ടികൾക്കൊപ്പം കേക്ക് മുറിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് സ്നേഹസമ്മാനങ്ങളും നൽകി.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷിജിത്കുമാർ വി. കെ, അധ്യാപകരായ കെ. എം. വിനയൻ, ഇബ്രാഹിം വി. കെ, അനുശ്രീ എം. സി, ആദിത്യ കെ, അംഗൻവാടി വർക്കർമാരായ ബിന്ദു, പ്രതിഭ, എൻ.എസ്.എസ് വളണ്ടിയർ ലീഡർമാരായ ദേവിക വി. വി, പ്രണവ് ഐ, ഫർഹ ഫാത്തിഹ എന്നിവർ നേതൃത്വം നൽകി.

