മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ലോക ശാസ്ത്ര ദിനം ആചരിച്ചു
എ.വി.എ.എച്ച്. ആർട്സ് ആൻഡ് സയൻസ് കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ: ആർ. കെ. സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലോക ശാസ്ത്ര ദിനാചരണവും സയൻസ് ക്ലബ്ബ് ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. എ.വി.എ.എച്ച്. ആർട്സ് ആൻഡ് സയൻസ് കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ: ആർ. കെ. സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
എ.വി.എ.എച്ച്. ആർട്സ് ആൻഡ് സയൻസ് കോളേജ് ഫിസിക്സ് അസി. പ്രൊഫസർ ജിതിൻ ടി. പി. 'പരിണാമത്തിൻ്റെ വഴികൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഫിസിക്കൽ സയൻസ് അധ്യാപിക പ്രിയ അധ്യക്ഷയായ ചടങ്ങിൽ അധ്യാപികയായ സുനിത, ഫസ്റ്റ് ഇയർ റെപ്രസെൻ്റേറ്റീവ് നസ്രീൻ നാസർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി കാർത്തിക പി. സ്വാഗതവും പ്രോഗ്രാം കൺവീനർ ഷസ്ന നവാസ് നന്ദിയും പറഞ്ഞു.
ദിനാചരണത്തിൻ്റെ ഭാഗമായി സയൻസ് ക്വിസ് മത്സരം, പസ്സിൽ ഗെയിം, ശാസ്ത്രജ്ഞരെ പരിജയപ്പെടുത്തൽ തുടങ്ങിയ പരിപാടികൾ നടന്നു. വരും ദിവസങ്ങളിൽ സിനിമ പ്രദർശനം, പ്രോജക്ട് അവതരണം, ശാസ്ത്ര നാടകം തുടങ്ങിയവയും സംഘടിപ്പിക്കും.