മേലടി സബ് ജില്ലാ സ്ക്കൂൾ കലോത്സവം സമാപിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനമായി. സമാപന സമ്മേളനം ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. പി. ശിവാനന്ദൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ വി. പി. ദുൽഖിഫിൽ മുഖ്യാതിഥിയായിരുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ, വൈസ് പ്രസിഡൻ്റ് എൻ. പി. ശോഭ, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, എം. എം. ബാബു, സജീവൻ കുഞ്ഞോത്ത്, പ്രകാശൻ ഇ, ബാബുരാജ് പൂക്കോട്ട്, എം. കെ. അബ്ദുറഹ്മാൻ, നാരായണൻ മേലാട്ട്, സുനിൽ ഓടയിൽ എന്നിവർ സംസാരിച്ചു. കെ. രാജീവൻ സ്വാഗതവും, ഷബീർ ജന്നത്ത് നന്ദിയും രേഖപ്പെടുത്തി.