headerlogo
education

തായമ്പകയിൽ കൊട്ടിക്കയറി ശ്രീഹരി; സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത് ഒന്നാം സ്ഥാനത്തോടെ

അത്തോളി ജി.വി.എച്ച്.എസ്.എസ്സിൽ പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ശ്രീഹരി

 തായമ്പകയിൽ കൊട്ടിക്കയറി ശ്രീഹരി; സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത് ഒന്നാം സ്ഥാനത്തോടെ
avatar image

NDR News

29 Nov 2022 04:49 PM

വടകര: തായമ്പകയിൽ കൊട്ടിക്കയറിയ ശ്രീഹരി ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക്. ഹയർ സെക്കൻഡറി വിഭാഗം ചെണ്ട തായമ്പക മത്സരത്തിലാണ് ജി.വി.എച്ച്.എസ്.എസ് അത്തോളിയുടെ ശ്രീഹരി ജെ. പി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സ്കൂളിൽ പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.

        ചെറുപ്രായം തൊട്ടേ ചെണ്ട അഭ്യസിച്ച ശ്രീഹരി നിരവധി ക്ഷേത്രങ്ങളിൽ ചെണ്ടമേളത്തിൽ വിസ്മയം തീർത്തു. ഇതിനകം തന്നെ അനേകം പുരസ്കാരങ്ങളും ശ്രീഹരിയെ തേടിയെത്തി. കാഞ്ഞിലശ്ശേരി വിനോദ മാരാരുടെ നേതൃത്വത്തിലാണ് ശ്രീഹരി ചെണ്ട അഭ്യസിച്ചുവരുന്നത്. 

        സെന്റ് ഫ്രാൻസിസ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ ചെണ്ട തായമ്പക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ കൊച്ചുമിടുക്കൻ തുടർന്ന് ഒമ്പതാം ക്ലാസിലും മികവ് ആവർത്തിച്ചു. പേരാമ്പ്ര ചാലിക്കരയിലെ പുരുഷു - ജയശ്രീ ദമ്പതികളുടെ മകനാണ് ശ്രീഹരി. അനുജൻ ഗിരിധർ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

NDR News
29 Nov 2022 04:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents