കോഴിക്കോട് സിറ്റി ഉപ ജില്ല മുന്നിൽ; പേരാമ്പ്ര സബ് ജില്ലയിൽ നിന്ന് പേരാമ്പ്ര, നടുവണ്ണൂർ സ്കൂളുകൾ
സ്കൂളിൽ വിഭാഗത്തിൽ സിൽവർ ഹിൽസ് മുന്നിൽ
കോഴിക്കോട്: വടകരയിൽ നടക്കുന്ന കോഴിക്കോട് ജില്ല സ്കൂൾ കലോത്സവത്തിലെ ഏറ്റവും ഒടുവിലത്തെ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ കോഴിക്കോട് സിറ്റി ഉപജില്ല 692 പോയിന്റുമായി ഒന്നാമതെത്തി. 642 പോയിന്റ് നേടി കൊയിലാണ്ടിയാണ് രണ്ടാമത്. 623 പോയിന്റോടെ കൊടുവള്ളി മൂന്നാം സ്ഥാനത്താണ് . ബാലുശ്ശേരിക്ക് 618 പോയിന്റും വടകരയ്ക്ക് 63 പോയിന്റും ലഭിച്ചിട്ടുണ്ട്. സ്കൂൾ വിഭാഗത്തിൽ 257 പോയിന്റുമായി കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്താണ് . 236 പോയിൻറ് ഉള്ള മേമുണ്ട ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്. 179 പോയിന്റോടെ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ കോഴിക്കോട് നാലാമത് . പയ്യോളി ഗവൺമെൻറ് ഹൈസ്കൂളിന് 148 പോയിന്റ് ലഭിച്ചു.
യുപി വിഭാഗത്തിൽ കോഴിക്കോട് സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കിൽസ് ഹൈസ്കൂളിന് 45 പോയിൻറ് ലഭിച്ചു 38. നേടിയ നാദാപുരം സബ് ജില്ലയിലെ വാണിമേൽ എം യു പി സ്കൂളാണ് രണ്ടാമത് പേരാമ്പ്ര സബ് ജില്ലയിലെ വാല്യക്കോട് എ യു പി സ്കൂൾ 35 പോയിന്റ് നേടിയിട്ടുണ്ട്.. ഹൈസ്കൂൾ വിഭാഗത്തിൽ 119 പോയിൻറ് നേടി മേമുണ്ട ഒന്നാം സ്ഥാനത്തും 118 പോയിന്റോടെ സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്തും എത്തി.കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 65 പോയിന്റ് നേടി ജിഎച്ച്എസ്എസ് നടുവണ്ണൂർ പേരാമ്പ്ര സബ് ജില്ലയിൽ നിന്ന് ഒന്നാമതെത്തി. ജില്ലയിലെ മൊത്തം സ്കൂളുകളിൽ പതിനൊന്നാം സ്ഥാനമാണ്. 62 പോയിൻറ് ഉള്ള പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ പതിനാലാം സ്ഥാനത്തുള്ളത്.

