സീൽ '22; സിറാജുൽ ഹുദാ ഇന്റർ സ്കൂൾ ഫെസ്റ്റിന് പ്രൗഢോജ്വല സമാപനം
നാല് വിഭാഗങ്ങളിലായി 150 ഓളം മത്സരങ്ങളിൽ 600ലധികം പ്രതിഭകൾ മാറ്റുരച്ചു

പേരാമ്പ്ര: രണ്ടു ദിനങ്ങളിലായി പേരാമ്പ്ര സിറാജുൽ ഹുദാ ക്യാമ്പസിൽ നടന്ന സിറാജുൽ ഹുദാ ഗ്രൂപ്പ് ഓഫ് സ്കൂൾ ഇന്റർ സ്കൂൾ ആർട്സ് ടെസ്റ്റിന് പ്രൗഢ ഗംഭീര സമാപനം. 7 സ്കൂളുകളിൽ നിന്ന് നാല് വിഭാഗങ്ങളിലായി 150 ഓളം മത്സരങ്ങളിൽ 600 ൽ അധികം പ്രതിഭകൾ മാറ്റുരച്ച പരിപാടിയിൽ കിഡ്സ്, സബ് ജൂനിയർ വിഭാഗത്തിൽ പാറക്കടവ് സിറാജുൽ ഹുദാ സ്കൂളും, ജൂനിയർ വിഭാഗത്തിൽ ദാറുൽ ഹുദാ നാദാപുരം സ്കൂളും സീനിയർ വിഭാഗത്തിൽ കുറ്റ്യാടി സിറാജുൽ ഹുദാ സ്കൂളും ജേതാക്കളായി.
വിവിധ സ്കൂൾ മാനേജർമാരായ സയ്യിദ് സൈനുൽ ആബിദീൻ, സയ്യിദ് സാദിഖ് നൂറാനി, അബ്ദുൽ ജലീൽ സഖാഫി, സൽമാൻ അഹ്സനി, ഫൈസൽ, റഹീം സഖാഫി, അബ്ദുൽ കലാം, പിടിഎ പ്രസിഡൻ്റ് മജീദ് സഫ തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ മുനീർ സഖാഫി ഓർക്കാട്ടേരി അധ്യക്ഷത വഹിച്ചു. എ. ജി. എം. നസീർ കുയ്തേരി അനുമോദന പ്രഭാഷണം നടത്തി.
അടുത്തവർഷം ഇന്റർ സ്കൂൾ ഫെസ്റ്റ് നടക്കുന്ന പെരിങ്ങത്തൂർ സിറാജുൽ ഹുദ സ്കൂളിന് ഷംസുദ്ദീൻ ടി, നസീർ കുഴ്തേരി എന്നിവർ പതാക കൈമാറി. കുഞ്ഞബ്ദുല്ല സഖാഫി കോച്ചേരി സ്വാഗതവും നാസർ സഖാഫി മാട്ടനോട് നന്ദിയും പറഞ്ഞു.